Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, January 10, 2014

നിറങ്ങൾ വിരിയട്ടെ


മൊഴിയട്ടെ ഞാനിത്തിരി ഒഴിവുള്ള നേരം
ഞാനെന്റെ  മിഴികളാൽ കണ്ട കാഴ്ചകൾ
ഞാനെന്റെ വിരൽതുമ്പിൽ തൊട്ടതെല്ലാം
എൻ മനസ്സിൻ  മടിയിൽ മയങ്ങി കിടന്ന
ചിന്തകൾ എങ്കിലും  കുറികട്ടെ വരികളാൽ .

സുഖമുള്ള ഓർമ്മകൾ പെയ്ത  രാവിൽ
അതി കഠിന ദുഃഖങ്ങൾ  ...പേറി നടന്ന നേരം
 മനസ്സിൻറെ മടിയിൽ  പൊട്ടിയ    മുത്തുകൾ
നിറമൊന്നും  നോക്കാതെ കോർത്തിണക്കി .

 കാലം നാളെയിൽ പെയ്തോഴിയാം
 എൻ  വരികൾ  നാളെയിൽ കുതിര്ന്നു പോവാം 
 എങ്കിലും ഈ യുള്ള സമയം ഇത്തിരിയെങ്കിലും
 കുത്തികുറിക്കണം എന്നീകരങ്ങളാൽ    .

ഇത്തരി പോന്നതും ഒത്തിരിയുള്ളതും 
ആടി തിമിർക്കുന്ന  ഈ ആഴി  മുഖങ്ങളിൽ
പാടി പുകഴത്താൻ ആാവില്ല എങ്കിലും ..
എഴുതി കുറികട്ടെ എനിക്കാവുന്ന പോലെ .

ഹൃദ്യമാം വരികൾ ഇനിയും ഉയരണം
കാഞ്ഞിരകുരിവിൻ കയ്പ്പും പുലരണം
നിരയൊത്ത വരികളും ..നിറമുള്ള മുത്തുകളും
പൊട്ടികിളിര്ക്കണം ഇനിയുള്ള നേരം
 .
ചിന്തകൾ ഉണരട്ടെ ..നിറങ്ങൾ വിരിയട്ടെ .
മനസ്സിന്റെ വികൃതികൾ ഇവിടെ കുറികട്ടെ .
വരികളായി ...നിറങ്ങളായി ..ഇനിയും പുലരട്ടെ  .
വിരിയട്ടെ എൻ വരികൾ നിറങ്ങളായി .
.


Monday, March 18, 2013

പ്രതീക്ഷ









ദുർഗന്ധം  വമിക്കുന്ന ഓടകൾക്കുമുന്നിൽ 
പൊട്ടിയൊലിക്കുന്ന ജലധമനികൾക്കിടയിൽ
കൂടികിടക്കുന്ന  ചവറുകൾക്കു മുകളിൽ
ആടിതിമിർക്കുന്നൊരായിരം  ഈച്ചകൾ .

ജീവച്ഛവം പോലിരിക്കും  കുരുന്നുകൾ .
ഒരുതുള്ളി നീരിനായി പരക്കം പായുന്നവർ
കുടിവെള്ളമില്ലാതെ വീഴുന്ന നാൽകാലികൾ  .
സാക്രമിക രോഗങ്ങൾ അനുദിനം പെരുകുന്നൂ  .


അധികാര വർഗങ്ങൾ ആടി തിമിർക്കുന്നൂ
അനുവാചക വൃത്തങ്ങൾ പ്രീണനം പൊഴിക്കുന്നൂ
അർഹത ഇല്ലാതിരുത്തിയ ജനങ്ങളെ
അനുദിനമെന്നോണം പരീക്ഷണം നടത്തുന്നൂ .

സ്ഥലകാല ബോധമെന്തെന്നറിയാത്ത വിഡ്ഢികൾ
അവസരം നോക്കാതെ പുലഭ്യം വിളമ്പുന്നൂ .
സഭ്യത എന്തെന്നറിയാത്ത മുഖമൂടികൾ
സ്ഥാന മാനങ്ങൾക്ക് പിന്നാലെ  പായുന്നൂ   .

കാലം വരുത്തിയ മാറ്റങ്ങൾ തിരുത്തുവാൻ
കാലക്രമേണ കഴിയുമെന്നാശിക്കാം നമുക്കിനി
വീശിയടിക്കുന്ന കാറ്റിലും കോളിലും
അണയാതെ നിൽക്കുന്ന ചെറിയൊരു  പ്രതീക്ഷ.